Shopping Cart

No products in the cart.

Adulterated Coconut Oil Widley sold in Kerala

/
/
Adulterated Coconut Oil Widley sold in Kerala

സoഥാനത്ത് 42 ഇനം വ്യാജ വെളിച്ചെണ്ണ ബ്രാന്റുകള്‍ നിരോധിച്ചു, നിരോധിച്ചവയിൽ പ്രമുഖ ജനപ്രിയ ബ്രാൻഡുകളും, അറിയാം ഏതെല്ലാമെന്ന്…

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ 42 വെളിച്ചെണ്ണ ബ്രാന്റുകള്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് പൂര്‍ണ്ണമായി നിരോധിച്ച്‌ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ.ആര്‍.അജയകുമാര്‍ ഉത്തരവിറക്കി. മാരകമായ അസുഖങ്ങൾ മുതൽ ക്യാൻസറിന് വരെ കാരണമായ പാരാഫിൻ, വാക്സ്, റോ പെട്രോളിയം ലിക്യുഡ് മുതലായവ മാരക വിഷം ചേർത്ത് വില കുറച്ച് വിറ്റാണ് ഇവർ ഉപഭോക്ക്താക്കളുടെ ജനപ്രിയ ബ്രാണ്ടാവുന്നത്.

വില കുറഞ്ഞത് എന്ത് കിട്ടിയാലും ഉപയോഗിക്കുന്ന മലയാളീ ഉപഭോഗ സംസ്ക്കാരത്തെ ഇവർ ചൂഷണം ചെയ്യുന്നു.
നിരോധിച്ച ബ്രാന്റുകള്‍ വിപണിയില്‍ ലഭ്യമല്ലായെന്ന് ഉറപ്പുവരുത്തുവാന്‍ എല്ലാ ജില്ലകളിലെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമായിട്ടുണ്ടെങ്കില്‍ ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുമാരെയോ, 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്ബറിലോ അറിയിക്കണം.

നിരോധിച്ച വെളിച്ചെണ്ണകള്‍ ഇവയാണ്:

1.പ്യുര്‍ റോട്ടറി കോക്കനട്ട് ഓയില്‍ മാര്‍ ഫുഡ് പ്രൊഡക്‌ട്സ്, 2.കേര പവിത്രം കോക്കനട്ട് ഓയില്‍, 3.കേര ക്രിസ്റ്റല്‍ കോക്കനട്ട് ഓയില്‍, 4.കേര തൃപ്തി കോകനട്ട് ഓയില്‍, 5.താര കോക്കനട്ട് ഓയില്‍, 6.കേര ലീഫ് കോക്കനട്ട് ഓയില്‍, 7.കോകോ ലൈക് കോക്കനട്ട് ഓയില്‍, 8.കേര തീരം കോക്കനട്ട് ഓയില്‍, 9.കേരള്‍ ഡ്രോപ് കോകനട്ട് ഓയില്‍, 10.റാന്നി ഓയില്‍ മില്‍ ചങ്ങനാശേരി, 11.സ്വദേശി ചക്കിലാട്ടിയ നാടന്‍ വെളിച്ചെണ്ണ കട്ടപ്പന, 12.എജെ ആന്റ് സണ്‍സ് തൃശ്ശൂര്‍, 13.എംസിസി പ്യുര്‍, കോകനട്ട്, 14.കേര സ്വര്‍ണ്ണം, 15.കേര കെയര്‍ ഡബിള്‍ ഫില്‍ട്ടേര്‍ഡ് കോക്കനട്ട് ഓയില്‍, 16.കേര രുചി കോക്കനട്ട് ഓയില്‍, 17.കേരവിത പ്യുര്‍ കോകനട്ട് ഓയില്‍, 18.കേര സില്‍വര്‍ കോകനട്ട് ഓയില്‍, 19.എംകെഎസ് ഓയില്‍ ട്രേഡേര്‍സ് എറണാകുളം, 20.മദര്‍ ടച്ച്‌ കോക്കനട്ട് ഓയില്‍, 21.പിഎസ്കെ കോക്കനട്ട് ഓയില്‍, 22.കേരള്‍ ഡ്രോപ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് കോകനട്ട് ഓയില്‍, 22.കോകോ ഹരിതം കോക്കനട്ട് ഓയില്‍, 23.സെന്‍ട്രല്‍ ട്രേഡിങ് കമ്ബനി കൈതക്കാട് പട്ടിമറ്റം, 24.കോകോലാന്റ് കോക്കനട്ട് ഓയില്‍, 25.കേര സണ്‍ കോക്കനട്ട് ഓയില്‍, 26.സൂര്യ കോക്കനട്ട് ഓയില്‍, 27.ആയില്യം കോക്കനട്ട് ഓയില്‍, 28.സൗഭാഗ്യ കോകനട്ട് ഓയില്‍, 29.വള്ളുവനാട് കോക്കനട്ട് ഓയില്‍, 30.സുരഭി കോക്കനട്ട് ഓയില്‍, 31.കൈരളി കോക്കനട്ട് ഓയില്‍, 32.കേര തീരം കോകനട്ട് ഓയില്‍, 33.കേര ക്രിസ്റ്റല്‍ കോക്കനട്ട് ഓയില്‍, 34.എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, 35.കെപിഎസ് ഗോള്‍ഡ് കോക്കനട്ട് ഓയില്‍, 36.മെമ്മറീസ് 94 കോക്കനട്ട് ഓയില്‍, 37.സീടീസ് കൈരളി ഗോള്‍ഡ് കോക്കനട്ട് ഓയില്‍, 38.ഗ്രീന്‍ ലൈക് കോക്കനട്ട് ഓയില്‍, 39.കേര സണ്‍ കോക്കനട്ട് ഓയില്‍, 40. പ്രീമിയം കോക്കനട്ട് ഓയില്‍

Share

Leave a Reply

Categories
Recent Posts
Archives
Gallery

Subscribe To Our Newsletter

Subscribe for your email and get 10% off your first order!